ഉദ്ഘാടനങ്ങൾക്ക് സാരിയുടുത്ത് പോകാറില്ല; ദുരനുഭവം വെളിപ്പെടുത്തി മീരാ നന്ദൻ

single-img
1 September 2022

ലാൽ ജോസ് സംവിധാനം ചെയ്ത, ദിലീപ് നായകനായ മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ആ സിനിമ ആവറേജ് വിജയമായിരുന്നു എങ്കിലും പിന്നാലെ മീര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. താൾ കാലികമായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന മീര ഇപ്പോൾ . ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് മീര ഇപ്പോൾ. തനിക്ക് കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി മീര നന്ദൻ മുൻപ് പറഞ്ഞ കാര്യങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സ്റ്റാർ റാഗിങ് എന്ന് പേരുള്ള പരിപാടിയിൽ നാദിർഷയോടാണ് താരം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. അച്ഛനൊപ്പമായിരുന്നു കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്. എന്നാൽ അവിടുത്തെ തിരക്ക് കാരണം അവർ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. മറ്റൊരു വാഹനത്തിൽ പോകാമെന്ന് പറഞ്ഞു.

അപ്പോൾ തനിക്കൊപ്പം മറ്റൊരു നടി കൂടി കൂടെയുണ്ടായിരുന്നതിനാൽ അച്ഛന് ആ വാഹനത്തിൽ വരാൻ പറ്റിയില്ല. കാറിന് ചുറ്റുമാകട്ടെ ആളുകൾ വളഞ്ഞിരിക്കുകയാണ്. നമ്മൾക്ക് പുറത്തേക്ക് ഇറങ്ങാൻ കൂടി പറ്റുന്നില്ല. പരിപാടിക്ക് വിളിച്ചവരോട് ഞാൻ പറഞ്ഞു, ആളുകളേ മാറ്റിയാലേ ഇറങ്ങാൻ കഴിയൂ എന്ന്. ഒടുവിൽ അവർ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. നമ്മൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ആളുകൾ പതുക്കെ മാറാൻ തുടങ്ങി.

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആളുകൾ വീണ്ടും തള്ളാൻ തുടങ്ങി. തിരക്കിനിടയിൽ എന്റെ ഒരു ചെരുപ്പ് പോയി. കാലിൽ ഒരു ചെരുപ്പ് മാത്രമായി. ഒരുവിധത്തിൽ ഞാൻ ജ്വല്ലറിയ്ക്ക് ഉള്ളിൽ കയറി. ഒപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രമാത്രം തിരക്ക് ആയിരുന്നു. അതിന് ശേഷം ഇതുവരെ ഒരു ഉദ്ഘാടനത്തിനും ഞാൻ സാരിയുടുത്ത് പോകാറില്ലെന്നും മീര പറയുന്നു.

ഉദ്ഘാടന ശേഷമാകട്ടെ, നമ്മുടെ കാർ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പകരം ഒരു പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും ആളുകൾക്കൊപ്പം നമ്മളെ തള്ളുകയാണ്. അപ്പോൾ ഒരാൾ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സൽവാർ വലിച്ചു കീറി. സൽവാർ മുഴുവൻ കീറിപോയി. ഓടി ‍ഞാൻ പൊലീസ് ജീപ്പിൽ കയറി. അന്ന് ആദ്യമായി ഞാൻ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അത്രയും രോഷം കൊള്ളുന്നത്. എല്ലാവരും സ്ത്രീകളെ ബഹുമാനിക്കാൻ ചെറുപ്പം മുതലേ ആണുങ്ങൾക്ക് വീട്ടുകാർ പറഞ്ഞു കൊടുക്കുക എന്നും മീര അഭിമുഖത്തിലൂടെ വ്യക്തമാക്കി.