ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ല; മുഖ്യമന്ത്രിക്ക് ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്ന് ഗവർണർ


സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെമുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറയുകയും മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു.
നേരത്തെ ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ ഈ വിരുന്ന് അനൗദ്യോഗിക പരിപാടി മാത്രമായിരുന്നെന്നും അതിലേക്ക് ഗവര്‍ണറെ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
ഇന്ന് കെടിഡിസി മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന് വന്നത് .