സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം: വിഡി സതീശൻ

7 December 2023

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ ജെ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ മാത്രം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്.
ഈ കാര്യത്തിൽ വനിതാ കമ്മിഷനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും നിർണായക പങ്കുണ്ട്. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.