ഡോ. വന്ദനയെ പോലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തു; ആരോപണവുമായി സുരേഷ് ഗോപി


ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ ആരോപണവുമായി നടനും ബിജെപി നേതാവായ സുരേഷ് ഗോപി. സംഭവത്തിൽ പോലീസിന് കാര്യമായ പിഴവ് സംഭവിച്ചുയെന്നും ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി . രക്ത ബന്ധമുള്ള കുട്ടിയായിരുന്നു എങ്കിൽ പോലീസ് ഇങ്ങനെ ചെയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു .
രക്തബന്ധമുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ ഇവർ ഈ പറയണേ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളു എന്ന് സുരേഷ് ഗോപി പറഞ്ഞു .
പോലീസ് വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്‍റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്. ചികിത്സാ മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്ത് ഏറ്റിരുന്നു തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.