ഞാൻ സുരക്ഷിതനല്ലെങ്കിൽ…; ഡൽഹി വനിതാ കമ്മീഷൻ മേധാവിക്കെതിരെ ആക്രമണം


ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളിനെതീരെ ആക്രമണം. തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള “റിയാലിറ്റി ചെക്കിനായി” തെരുവിലിറങ്ങിയപ്പോഴാണ് ആക്രണമം ഉണ്ടായത്. മലിവാളിനെ ഡൽഹിയിലെ എയിംസ് ആശുപത്രിക്ക് സമീപം മദ്യപിച്ചെത്തിയ ഡ്രൈവർ റോഡിൽ വെച്ച് 15 മീറ്ററോളം വലിച്ചിഴക്കുകയും, ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് 47 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
“ദൈവം ജീവൻ രക്ഷിച്ചു, വനിതാ കമ്മീഷൻ അധ്യക്ഷ ദില്ലിയിൽ സുരക്ഷിതയല്ലെങ്കിൽ, സ്ഥിതി ഒന്ന് സങ്കൽപ്പിക്കുക- സ്വാതി മലിവാൾ ട്വീറ്റിൽ കുറിച്ചു
പുതുവർഷത്തിന്റെ പുലർച്ചെ കാറിടിച്ച് 13 കിലോമീറ്റർ വലിച്ചിഴച്ച് യുവതി മരിച്ച സംഭവത്തിൽ ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനെ തുടർന്നാണ് ഡൽഹി വനിതാ കമ്മീഷൻ മേധാവി തന്നെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചു പഠിക്കാൻ രാത്രി യാത്ര ചെയ്തത്.