സിവിക് ചന്ദ്രൻ കേസ്; ‘പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചു’; എന്ന വിവാദ പരാമർശം നീക്കി ഹൈക്കോടതി
13 October 2022
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിവാദ പരാമർശം നീക്കി ഹൈക്കോടതി. ഇരയായ പരാതിക്കാരി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്ന് കോടതി പറഞ്ഞത് വിവാദമായിരുന്നു.
അതേസമയം, കേസിൽ സിവിൽ ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മുൻപ് മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. നിലവിൽ ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ജാമ്യ ഉത്തരവിൽ ജില്ലാ സെഷൻസ് കോടതി വസ്ത്രവുമായി ബന്ധപ്പെട്ടത് അനാവശ്യ പരാമർശമാണെന്നും കോടതി പറഞ്ഞിരുന്നു. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിൽ നിയമപരമായ പിശകുകളുണടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.