ഉറങ്ങിപ്പോയിട്ടില്ല; വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതെന്ന് ഡ്രൈവർ
വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറയുന്നു . എന്നാൽ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ഈസമയം ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍ പറയുന്നു.
അപകടത്തിൽ താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോൾ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ന് ആയിരുന്നു അപകടം നടന്നത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകീട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി അമിത വേഗതയിൽ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു