ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം: നടി റോഷ്ന ആൻ റോയ്

single-img
6 May 2024

കെഎസ് ആർടിസി ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി തന്നോട് മാപ്പ് പറയണമെന്ന് നടി റോഷ്ന ആൻ റോയ്. നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താൻ താത്പര്യമില്ലെന്നും എന്നാൽ അതിനർ‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന പറഞ്ഞു.

ഇതുവരെയുള്ള തെളിവുകളെല്ലാം യദുവിന് എതിരാണെന്നും റോഷ്ന പറയുന്നു. നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി.

അതിനുശേഷം കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. വിഷയത്തിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന വ്യക്തമാക്കി.