ഡ്രൈവർ വേണ്ടാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ല: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
9 July 2024
ഡ്രൈവറുടെ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ല എന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അതുപോലെയുള്ള വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്നാണ് തീരുമാനത്തിന് കാരണമായി അദ്ദേഹം പറഞ്ഞത്.
അതേസമയം യുഎസിൽ നടന്ന ചർച്ചകളിൽ ഈ കാര്യം താൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പ്രതികരിച്ചു. മസ്കിന്റെ ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഇന്ത്യയിൽ കൊണ്ടു വരാൻ ശ്രമിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.