ഞാന്‍ മന്ത്രിയായിരിക്കുന്നിടത്തോളം ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ല: നിതിൻ ഗഡ്കരി
താന്‍ മന്ത്രിയായിരിക്കുന്നിടത്തോളം കാലം രാജ്യത്ത് ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തുക, റോഡുകളിലെ ബ്ലാക്ക്സ്പോട്ടുകള്‍ കുറയ്ക്കുക, മോട്ടോര്‍ വാഹന നിയമത്തിലൂടെ പിഴകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ ‘മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വഴി ഞങ്ങള്‍ പിഴ വര്‍ദ്ധിപ്പിച്ചു. മാത്രമല്ല ആംബുലന്‍സുകളും ക്രെയിനുകളും സ്ഥാപിച്ചു.” ഞങ്ങള്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണം നടത്തുന്നുണ്ട് -മന്ത്രി പറഞ്ഞു. ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയിലേക്ക് വരാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല.
ഡ്രൈവറില്ലാ കാറുകള്‍ വന്നാല്‍ 70 മുതല്‍ 80 ലക്ഷം വരെ ഡ്രൈവര്‍മാരുടെ തൊഴില്‍ ഇല്ലാതാകും. അത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ചൈനയില്‍ നിര്‍മ്മിക്കുന്നവ ഇന്ത്യയില്‍ വിറ്റഴിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ ടെസ്ലയെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കും, പക്ഷേ അവര്‍ക്ക് അത് ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയില്ല.” നിതിന്‍ ഗഡ്കരി പറഞ്ഞു.