ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഇനി സ്മാര്‍ട്ടാകും; ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

single-img
21 February 2023

ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി.

പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട്‌ കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാനും കോടതി അനുമതി നല്‍കി. പുതിയ കാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കുമ്ബോള്‍ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ കമ്ബനിയായ റോസ്മൊര്‍ട്ട കമ്ബനിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.