ഹിമാചലിൽ ആശുപത്രികൾക്കിടയിൽ രക്തസാമ്പിളുകൾ വഹിച്ച ഡ്രോൺ തകർന്നു

15 February 2023

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ രണ്ട് ആശുപത്രികൾക്കിടയിൽ രക്ത സാമ്പിളുകൾ കൊണ്ടുപോകുന്ന ഡ്രോൺ ബുധനാഴ്ച തകർന്നുവീണതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാഘട്ട് ഹോസ്പിറ്റലിൽ നിന്ന് നേർ ചൗക്ക് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന ഡ്രോൺ ലാൻഡിംഗിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.
സ്കൈ എയറിന്റേതാണ് ഡ്രോൺ. ചീഫ് മെഡിക്കൽ ഓഫീസർ (മാണ്ഡി) ദേവേന്ദ്ര ശർമ്മ അപകടം സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിലെ കാരണം അറിയാൻ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.