ലഹരിക്കേസ്; ഖത്തറിൽ ജയിലുകളിൽ കഴിയുന്നത് 100ലേറെ ഇന്ത്യക്കാർ

single-img
11 September 2024

പന്ത്രണ്ട് സ്ത്രീകൾ ഉൾപെടെ നൂറിൽ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ വിവിധ ജയിലുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ അംബാസിഡർ വിപുൽ .എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് ദിവസം ദോഹയിൽ സംഘടിപ്പിച്ച ബോധവൽകരണ സെമിനാറിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

ഇതിൽ, കൂടുതലും അറിവില്ലായ്മ മൂലവും ചതിയില്‍പ്പെട്ടുമാണ് പലരും അഴിക്കുള്ളിലായതെങ്കിലും വളരെവേഗം പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയിൽ ലഹരിക്കടത്തുകാരായവരും കൂടുതലാണ് . ഇപ്പോൾ നൂറിലേറെ ഇന്ത്യക്കാർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറില്‍ ജയിലിലുണ്ട്.

ഇവരിൽ 12 പേർ സ്ത്രീകളാണെന്നും അംബാസഡർ വിപുല്‍ പറഞ്ഞു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുർവ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ടെന്നും അംബാസിഡർ പറഞ്ഞു. ഖത്തറില്‍ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസികള്‍ക്കിടയില്‍ ഇതേ കുറിച്ച്‌ ധാരണയുണ്ടാക്കാൻ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാള്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി അപെക്‌സ് ബോഡി നേതാക്കള്‍, കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു. ഓണ്‍ലൈൻ വഴി നാട്ടില്‍ നിന്നുള്ള മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും സെമിനാറില്‍ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നു.