ലഹരിക്കടത്ത് : ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി
28 January 2023
ആലപ്പുഴജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട് ലഹരിക്കടത്തില്‍ രണ്ട് പേര്‍ക്കെതിരെ കൂടി പാർട്ടി നടപടി. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി .വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു. 2022 ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.