സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; നടപടികള്‍ ശക്തമാക്കാൻ കൊച്ചി സിറ്റി പോലീസ്
ജില്ലയിലെ സിനിമാ സെറ്റുകളിൽ ലഹരിക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. നടപടിയുടെ ഭാഗമായി വിവിധ സിനിമ സെറ്റുകളിലെത്തുന്ന സംശയമുള്ളവരുടെ പേരുകള്‍ പോലീസിന് കൈമാറാനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി.
ലൊക്കേഷനുകളിൽ സഹായികളായി എത്തുന്നവരില്‍ നിന്ന് ലഹരിമരുന്നുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് ഈ രീതിയിലുള്ള നിര്‍ദേശം നല്‍കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇപ്പോൾ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണമുണ്ട്. സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ചും പുതുതായി ജോലിക്ക് എത്തുന്നവരെക്കുറിച്ചും പോലീസിന് വിവരം നല്‍കണം.
മുൻ കാലങ്ങളിൽ സെറ്റുകളിലെ ഷാഡോ പോലീസിംഗിനോട് വിയോജിപ്പ് പ്രകടിപ്പ സിനിമാ സംഘടനകള്‍ പക്ഷെ ഇപ്പോൾ കമ്മീഷണറുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.