ദുൽഖർ ചിത്രം ലക്കി ഭാസ്കർ; ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും തുടങ്ങി . ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
നേരത്തെ തന്നെ കേരളത്തിന് പുറത്തും ഗൾഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഈ മാസം 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
ഒരേസമയം തമിഴിലും തെലുങ്കിലും ദുബായിലും വലിയ രീതിയിലുള്ള ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്കർ 400 ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന സിനിമയാണ് .