മമ്മൂട്ടി സാറിനെപ്പോലെ തന്നെ വളരെ വിനയമുള്ള വ്യക്തിയാണ് ദുൽഖറും: മീനാക്ഷി ചൗധരി

single-img
7 November 2024

ദുൽഖർ , മീനാക്ഷി ചൗധരി എന്നിവരെ നായക- നായികമാരാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിവിധ ഭാഷാ ക്രൈം ഡ്രാമയാണ് ‘ലക്കി ഭാസ്കർ’. ഇപ്പോൾ ഇതാ, മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഈ സിനിമയിൽ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ചൗധരി.

കൊച്ചിയിൽ നടന്ന ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ ദുൽഖറിന്റെ വീട്ടിൽ ഡിന്നറിന് ചെന്നപ്പോൾ മമ്മൂട്ടിയെ കണ്ട് താൻ ആശ്ചര്യപെട്ടുപോയി. ഒരു മികച്ച അഭിനേതാവിനൊപ്പം വളരെ സിംപിൾ ആയ മനുഷ്യനും കൂടിയാണ് അദ്ദേഹം. മമ്മൂട്ടി സാറിനെപ്പോലെ തന്നെ വളരെ വിനയമുള്ള വ്യക്തിയാണ് ദുൽഖറും.

മമ്മൂട്ടി സാറിനെപ്പോലെയുള്ള ഒരു അഭിനേതാവിന്റെ മകനായിട്ടും തന്നെത്തന്നെ മറക്കാതെ വളരെ ഗ്രൗണ്ടഡ് ആയിട്ടാണ് ദുൽഖർ പെരുമാറുന്നതെന്നും മീനാക്ഷി പറഞ്ഞു. തന്റെ കഴിവുകളെക്കുറിച്ച് ദുൽഖറിന് പൂർണ ബോധ്യമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ വളരെ ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

അതേസമയം, കേവലം ഏഴ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്നും 71.2 കോടിയാണ് ലക്കി ഭാസ്കർ നേടിയത്.