‘സീതാ രാമ’ത്തിന്റെ വൻ വിജയത്തിന് ശേഷം തെലുങ്കിലേക്ക് വീണ്ടും ദുല്‍ഖര്‍

single-img
14 May 2023

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘സീതാ രാമ’ത്തിത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും ഒരു തെലുങ്ക് സിനിമയിൽ നായകനാകുന്നു. തമിഴിൽ ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക.

ഈ വർഷം തന്നെ ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക.

അതേസമയം , മലയാളത്തിൽ ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.