ദുൽഖർ സൽമാന് ഇന്ന് നാൽപത്തിയൊന്നാം പിറന്നാൾ

28 July 2024

മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപതിയൊന്നം പിറന്നാൾ. ഇതേവരെ നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. സിനിമയിൽ അരങ്ങേറി 12 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.
താരപുത്രൻ എന്ന പ്രിവിലേജ് ഉപയോഗിക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളര്‍ന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക. ഇതിനോടകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. 2012-ൽസെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ദുൽഖറിന്‍റെ പ്രവേശനം.