ആസിഫ് അലിയ്ക്ക് കൈ കൊടുത്ത് കൊണ്ട് ചേർത്തുനിർത്തിയ ദുര്‍ഗ; സോഷ്യൽ മീഡിയയിൽ വൈറൽ
നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത്. ആസിഫ് അലിയെ പിന്തുണച്ച് കൊണ്ടാണ് ഏവരും രംഗത്ത് എത്തുന്നത്. ഇതില്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉണ്ട്. തനിക്കെതിരെ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫ് ആലിയാണ് തങ്ങളുടെ ഹീറോ എന്നാണ് പലരും കമന്‍റുകളായി രേഖപ്പെടുത്തുന്നത്.
മലയാളികൾ നെഞ്ചിലേറ്റിയ കലാകാരനാണ് ആസിഫ് അലി. അഹങ്കാരത്തിനും അല്പത്തരത്തിനുമൊന്നും അദ്ദേഹത്തെ തകർക്കാനാവില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ പ്രിയ സുഹൃത്ത് ആസിഫിന് കഴിയും എന്നത് ഉറപ്പാണ്..”,എന്നാണ് ഹൈബി ഈഡന്‍ കുറിച്ചത്. അതേസമയം, നടി ദുര്‍ഗ്ഗാ കൃഷ്ണയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. അപമാനിതനായ ആസിഫ് അലിയ്ക്ക് കൈ കൊടുത്ത് കൊണ്ട് ചേർത്തുനിർത്തിയ ദുര്‍ഗയുടെ ദൃശ്യം കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചയാണ് എന്നാണ് പലരും കുറിക്കുന്നത്.
#AsifAli എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗ് ആയി കഴിഞ്ഞു. “സംഗീതബോധം മാത്രം പോരാ അമ്പാനെ, അല്പം സാമാന്യ ബോധം കൂടി വേണം”, എന്നാണ് നാദിര്‍ഷ കുറിച്ചത്. “ആ വേദിയിൽ പുഞ്ചിരിയോടെ നിന്ന നിങ്ങളാണ് bro ഹീറോ”, എന്നായിരുന്നു അസീസ് നെടുമങ്ങാട് കുറിച്ചത്.