ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു

single-img
19 December 2022

കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു.

തിരുവനന്തപുരം പൊഴിയൂരില്‍ എസ്‌ഐ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്.

ഫുട്‌ബോള്‍ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. എസ്‌ഐയെ തറയില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശി ജസ്റ്റിന്‍ പിടിയിലായി.

കൊച്ചി കലൂരില്‍ മെട്രോ സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് രാത്രി നടുറോഡില്‍ പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചു.