രാഹുൽഗാന്ധിയുടെ ജോഡോ യാത്രാ വഴികളിൽ ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ ബാനർ പതിക്കാൻ തീരുമാനവുമായി ഡിവൈഎഫ്‌ഐ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്ന വഴികളിൽ എല്ലായിടത്തും ‘പോരാട്ടമാണ് ബദല്‍. പൊറോട്ടയല്ല’ എന്നെഴുതിയ ബാനര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു തൃശൂര്‍ ഡിവൈഎഫ്‌ഐ. സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.
ഇതിനെ തുടർന്നാണ് രാഹുല്‍ പോകുന്ന വഴികളിലെല്ലാം ബാനര്‍ സ്ഥാപിക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചതെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖന്‍ ഒരു ചാലാണിനോട് സംസാരിക്കവെ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ: ” കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പുതുക്കാട് സെന്ററില്‍ ഒരു ബാനര്‍ സ്ഥാപിച്ചു. ഇന്ന് ലുഡോ യാത്ര കടന്ന് പോയപ്പോള്‍, ജാഥാംഗങ്ങള്‍ സമാധാനപരമായി അത് പൊളിച്ച് നീക്കി. ആ ബാനറില്‍ ജാഥയെ കുറിച്ചോ, വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല.
എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കുവാന്‍ എന്തായിരിക്കും അതിന്റെ കാരണം..? ജനങ്ങള്‍ ഇനിയും ഇതിങ്ങനെ എഴുതി കൊണ്ടേയിരിക്കും. ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല ‘. ഒന്നുകില്‍ അയാള്‍ രാഷ്ട്രീയം പറയണം, അല്ലെങ്കില്‍ ഈ പട്ടി ഷോ നിര്‍ത്തണം, അതു വരെ പറയും.”