കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ
ലോക്സഭാ തെരഞ്ഞെടുപ്പ് സമയം കാടകര മണ്ഡലത്തിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും തമ്മിൽ സമ്മാനപ്രഖ്യാപന പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി.
ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം പിന്നാലെ വന്നു . റിബേഷ് പ്രതികളെ തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. പിന്നിൽ റിബേഷാണെന്ന് തെളിയിക്കാൻ ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്ന് ഡിവൈഎഫ്‌ഐ പറയുന്നു . പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പൊലീസാണെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ മറുപടി പോസ്റ്റർ.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം എത്തുകയും ചെയ്തു