വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു

single-img
21 March 2023

മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ ജില്ലയിലെ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐയുടെ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.

അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. രവി അച്ഛനും ഷൈലജ അമ്മയുമാണ്. അക്ഷയ് ജിത്ത് ഏക സഹോദരന്‍.