ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി
പാലക്കാട് : പാലക്കാട്ടെ ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം സൈബര്‍ പൊലീസിന് കൈമാറി.
പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്‍്റര്‍നെറ്റ് കോളിലൂടെ ഭീഷണി. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസാണ് സൈബര്‍ വിഭാഗത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസം കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്‌ഐ ഏരിയ പ്രസിഡന്‍്റ് അന്‍സാര്‍, പട്ടാമ്ബി സ്വദേന്തി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്ബതും പ്രതികളാണ് ഇവര്‍ .ഒളിവില്‍ കഴിയവേയാണ് പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസില്‍ ഇതുവരെ 34 പേരാണ് അറസ്റ്റിലായത്.