ഇ കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ട് ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്ക് ഹാന്‍ഡ്ലിംഗ് ഫീസ് ഏര്‍പ്പെടുത്തി തുടങ്ങി

single-img
30 October 2022

ദില്ലി: ഇ കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ട് ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്ക് ഹാന്‍ഡ്ലിംഗ് ഫീസ് ഏര്‍പ്പെടുത്തി.

അതായത് ഫ്ലിപ്‌കാര്‍ട്ടിലൂടെ ഒരു ഉപയോക്താവ് സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ‘ക്യാഷ് ഓണ്‍ ഡെലിവറി’ എന്ന പയ്മെന്റ്റ് ഓപ്ഷന്‍ ആണ് തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കില്‍ ഫ്ലിപ്പ്ക്കാര്‍ട്ട് അഞ്ച് രൂപ ഫീസ് ഈടാക്കും. സാധാരണ ഡെലിവറി ചാര്‍ജ് ഫ്ലിപ്പ്ക്കാര്‍ട്ട് ഈടാക്കാറുണ്ട്. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്ന സാധനത്തിന്റെ മൂല്യം 500 രൂപയില്‍ താഴെ ആണെങ്കില്‍ മാത്രമാണ് ഈ തുക നല്‍കേണ്ടത്. അതായത് 500 രൂപയ്ക്ക് മുകളിലാണ് ഓര്‍ഡര്‍ ചെയ്ത സാധനത്തിന്റെ മൂല്യം എന്നുണ്ടെങ്കില്‍ ഡെലിവറി ഫീസ് ഇല്ല .

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും 500 രൂപയില്‍ താഴെയുള്ള സാധനങ്ങളാണ് വാങ്ങുന്നത് എന്നുണ്ടെങ്കില്‍ ഫ്ലിപ്കാര്‍ട്ട് പ്ലസ് എന്ന പേരില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ഉല്‍പ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നല്‍കണം. അതേസമയം, 500 രൂപയോ അതില്‍ കൂടുതലോ ഉള്ള ഓര്‍ഡറുകള്‍ സൗജന്യമായി ഫ്ലിപ്പ്കാര്‍ട്ട് ഡെലിവര്‍ ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍, ഡെലിവറി ഫീ പരിഗണിക്കാതെ, എല്ലാ ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കും ഫ്ലിപ്പ്കാര്‍ട്ട് അഞ്ച് രൂപ ഹാന്‍ഡ്‌ലിംഗ് ഫീസ് ഈടാക്കും

ഈ തുക നല്‍കാതിരിക്കാന്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്ന പേയ്മെന്റ് ഓപ്ഷന്‍ നല്‍കാതെ ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം ഹാന്‍ഡ്ലിങ് ഫീ നല്‍കേണ്ടി വരില്ല.

2021-22 സാമ്ബത്തിക വര്‍ഷം ഫ്ലിപ്പ്കാര്‍ട്ട് 31 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡെലിവറി നടത്തുമ്ബോള്‍ ഉള്ള ഗതാഗതം, വിപണനം എന്നീ ചെലവുകള്‍ കാരണം സാമ്ബത്തിക വര്‍ഷത്തില്‍ ഫ്ലിപ്പ്ക്കാര്‍ട്ടിന്റെ അറ്റ നഷ്ടം 51 ശതമാനം വര്‍ധിച്ച്‌ 4,362 കോടി രൂപയായി.