ഡൽഹിയിൽ വീണ്ടും ഭൂചലനം; തീവ്രത 2.7
22 March 2023
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ട് 4.41 നാണ് ഡൽഹി -എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, ചൊവ്വാഴ്ച സംസ്ഥാനത്തിൽ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അപകടങ്ങളിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രി 10.22 ന് ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് പറയുന്നു.