ഈ ഭക്ഷണങ്ങൾ കഴിക്കൂ; 30 വയസിലും 18 ന്റെ ചെറുപ്പം നിലനിർത്താം

single-img
1 July 2024

നിങ്ങളുടെ ചർമ്മത്തിൽ യുവത്വം നിലനിർത്താൻ ഭക്ഷണത്തിൽ ആൻ്റിഓക്‌സിഡൻ്റുകളുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തേണ്ടതുണ്ട്. അകാലത്തിൽ പ്രായമാകുന്നത് തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ബദാം

എല്ലാ ദിവസവും ബദാം കഴിക്കുന്നത് ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തോടൊപ്പം തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാൻ സഹായിക്കും. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ (പ്രത്യേകിച്ച് ആൽഫ-ടോക്കോഫെറോൾ) യും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം പ്രായമാകുന്നത് തടയും.

മാത്രമല്ല അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ചർമ്മത്തെ പ്രാപ്തമാക്കുന്നു.

ഡാർക്ക് ചോക്കലേറ്റും ഗ്രീൻ ടീയും

ഇവ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിലെ യുവത്വം നിലനിർത്താൻ ഉത്തമമാണ്. ഉയർന്ന കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ എന്നിവ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും പ്രായമാകുന്നത് മന്ദഗതിയിലാക്കാനും ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കുന്നു.

അതിനാൽ ദിവസവും ഒരു ചെറിയ കഷ്ണം ഡാർക്ക് ചോക്ലേറ്റോ ഒരു കപ്പ് ഗ്രീൻ ടീയോ ദിവസേന ആസ്വദിക്കാം പതിവ് ഉപഭോഗം ചർമ്മത്തിനും, ശരീര ഊർജത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. അതേസമയം തന്നെ ഹൃദയാരോഗ്യത്തേയും രോഗപ്രതിരോധശേഷിയേയും വർധിപ്പിക്കും.

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി

ഈ സരസഫലങ്ങൾ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.ഈ പോഷകങ്ങൾ യുവത്വമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കും.ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. അതിനാൽ ദിവസനേ വിവിധ തരം സരസഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നതിനും ആവശ്യമായ വിറ്റാമിൻ സിയാൽ സമ്പുഷ്ടമായതിനാൽ ഓറഞ്ച്, നാരങ്ങ പോലുള്ള ഫലങ്ങളും ദിനേന കഴിക്കാം