നോൺ വെജ് കഴിക്കുന്നതിന് വിലക്കല്ല, പക്ഷെ ബീഫ് കഴിക്കാൻ പാടില്ല: RSS നേതാവ് ജെ നന്ദകുമാർ
നോൺ വെജിറ്റേറിയൻ ഭക്ഷണം രാജ്യത്ത് നിരോധിക്കാനാകില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർഎസ്എസ് കാര്യവാഹക് ജെ നന്ദകുമാർ.
സാധാരണ ആളുകൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നു. ഇന്ത്യയിൽ നിരോധിക്കുമെന്ന് പറയാനാവില്ല. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും അനുസരിച്ച് ആളുകൾ അത്തരം ഭക്ഷണം കഴിക്കുന്നു. തീരപ്രദേശങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആളുകൾ നോൺ-വെജ് കഴിക്കുന്നുണ്ടെന്നും അവിടത്തെ സാധാരണക്കാർക്ക് ഇതൊരു പ്രധാന ഭക്ഷണമാണ്. എന്നാൽ ബീഫിന്റെ കാര്യത്തിൽ, അത് ഒഴിവാക്കപ്പെടേണ്ട ശക്തമായ ശാസ്ത്രീയവും ആചാരപരവുമായ കാരണങ്ങൾ ഉണ്ട്- RSS നേതാവ് ജെ നന്ദകുമാർ പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിനായി” ആർ എസ് എസ്സും മറ്റ് നിരവധി സംഘപരിവാർ അനുബന്ധ സംഘടനകളും സെപ്തംബർ 20 മുതൽ ഗുവാഹത്തിയിൽ ‘ലോക്മന്ഥൻ’ എന്ന പേരിൽ ബുദ്ധിജീവികളുടെ ത്രിദിന സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ചേർന്ന് സമാപന സമ്മേളനം അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.