ഉഗാണ്ടയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

single-img
17 October 2022

ഉഗാണ്ടയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

സര്‍ക്കാര്‍ ഒറ്റരാത്രികൊണ്ട് കര്‍ഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തതായി” ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ സെന്‍ട്രല്‍ ഉഗാണ്ടയിലെ മുബെന്‍ഡെ, കസാന്‍ഡ ജില്ലകളില്‍ രോഗം പടരുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് യോവേരി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. “ഇവ എബോളയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ്. നാമെല്ലാവരും അധികാരികളുമായി സഹകരിക്കണം, അതിനാല്‍ സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പൊട്ടിത്തെറി ഞങ്ങള്‍ അവസാനിപ്പിക്കും” മുസെവേനി പറഞ്ഞു. സെപ്തംബര്‍ 20ന് എബോള പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 19 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്.