സാമ്പത്തിക ക്രമക്കേട്: പി.കെ. ശശിക്കെതിരെ സിപിഎം അന്വേഷണം
കെടിഡിസി ചെയർമാനും, സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും ആയ പി.കെ. ശശിക്കെതിരെ ഉയർന്ന ഗുരുതര സാമ്പത്തിക ക്രമേട് അന്വേഷിക്കാൻ സി പി എം. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് പി.കെ. ശശിക്കെതിരെ ഉയർന്ന ആരോപണം. ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണു ലഭിക്കുന്ന സൂചന.
മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മൻസൂർ ആണ് ശശിയുടെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പാരാതിയുമായി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നൽകിയത്. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിക്കും. ക്രമക്കേടുകൾ ശരിവയ്ക്കുന്ന സഹകരണ രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. പണം നൽകിയ ബാങ്കുകൾക്ക് ഇതുവരെ ലാഭവിഹിതമോ പലിശയോ നൽകിയിട്ടില്ല. ശശിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ ഭൂരിപക്ഷം നേതാക്കളുടെ അതൃപ്തരാണ്. ഒടുവിൽ ജില്ലാ നേതൃത്വം പരാതി പരിഗണിച്ചപ്പോൾ, നടപടി വേണമെന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കൂടി പങ്കെടുക്കുന്ന യോഗത്തിലും നേതാക്കൾ ആവശ്യം ആവർത്തിക്കും. ആരോപണങ്ങൾ പരിശോധിക്കാൻ പാർട്ടി കമ്മീഷനെ വയ്ക്കാനാണ് സാധ്യത.