ഇഡിയും സിബിഐയും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്: പി ചിദംബരം

8 November 2022

കേന്ദ്ര സർക്കാരിന്റെ കീഴിലെ അന്വേഷണ ഏജൻസികളായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവുമായ പി. ചിദംബരം ഈ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നവരില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കളാണെന്നും ചിദംബരം പറഞ്ഞു.
കഴിഞ്ഞ വാരത്തിൽ ഗുജറാത്തില്‍ മോബിതൂക്കു പാലം തകര്‍ന്ന സംഭവത്തില്‍ ആരും മാപ്പ് പറയുകയോ രാജിവെക്കുകയോ ചെയ്യാത്തത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗുജറാത്ത് ഇപ്പോഴും ഭരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും മുഖ്യമന്ത്രി എന്നത് വെറും പദവിയില്‍ മാത്രമാണെന്നും ചിദംബരം ആരോപിച്ചു.