ക്രൈംബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടും; കെ സുധാകരനെതിരെ അന്വേഷണത്തിന് ഇ ഡി
13 June 2023
പുരാവസ്തുതട്ടിപ്പുകാരന്‍ മോന്‍സന്‍മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ പണം കൈപ്പറ്റിയെന്ന ആരോപണംകേന്ദ്ര ഏജൻസിയായ ഇ ഡി അന്വേഷിക്കും. കെ സുധാകരനെതിരായ കേസിനെക്കുറിച്ച് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ ഇ ഡി തിരുമാനിച്ചിട്ടുണ്ട്.
പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപറ്റിയെന്ന ആരോപണത്തിലാണ് ഇ ഡി അന്വേഷണം വരുന്നത്. അതേസമയം, മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കെ സുധാകരനെ രണ്ടാം പ്രതിയാക്കിയിരിക്കുന്നത്.