ഇഡി സിപിഎമ്മിനെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്തുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ
25 September 2023
കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്കെതിരെ ആരോപണവുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ഇഡി സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്തുകയാണ്. ആ കടന്നാക്രമണത്തെ അതിശക്തമായി പ്രതിരോധിക്കും. സിപി എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്താകെ സഹകരണ മേഖലയ്‌ക്കെതിരായ ആക്രമണമാണ് നടക്കുന്നത്. ഇതിനെ ജനങ്ങള്‍ ശക്തിയായി പ്രതിരോധിക്കും. ബിജെപി സര്‍ക്കാര്‍ പുതിയ ധനകാര്യസ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നു. ഇവിടെ കുഴപ്പമാണെന്ന് വരുത്തി നിക്ഷേപം അങ്ങോട്ടേക്ക് ആകര്‍ഷിക്കാനാണ് ശ്രമം.
സഹകരണ മേഖലയിലെ നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. പയ്യന്നൂരിലെ പാര്‍ട്ടി പ്രതിസന്ധിയില്‍ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.