കിഫ്ബി മസാല ബോണ്ട് കേസ് ; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

single-img
5 March 2024

രാഷ്ട്രീയ വിവാദമായ കിഫ്ബി മസാല ബോണ്ട് കേസിൽ സംസ്ഥാന മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ കേസിൽ ഇത് ആറാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. ഇ.ഡി സമൻസ് ചോദ്യം ചെയ്തുകൊണ്ട് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ സമൻസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. മാത്രമല്ല ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.