മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇഡി നോട്ടീസ്
മോന്‍സണ്‍ മാവുങ്കല്‍ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇഡിയുടെ നോട്ടീസ്. ചോദ്യംചെയ്യലിന് വരുന്ന ആഴ്ചയിൽ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം നൽകി.
ഇതേ കേസില്‍ ഐജി ജി ലക്ഷ്മണിനേയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. ആഗസ്റ്റ് 18ന് കൊച്ചിയിലെ ഓഫീസിലെത്തി ചേരാനാണ് കെ സുധാകരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കെ സുധാകരന്‍ പണം കൈമാറുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനല്‍കിയിട്ടുണ്ട്.