ഇഡി റെയ്‌ഡ്; രാഷ്ട്രീയ എതിരാളികളെ പിൻവാതിൽ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം നിലനിൽക്കില്ല: എംകെ സ്റ്റാലിൻ
തമിഴ്‌നാട്ടിലെ വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിക്കെതിരായ (ഇഡി റെയ്ഡിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം പിൻവാതിൽ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ രാഷ്ട്രീയം അധികകാലം നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ വഴി നിയന്ത്രിക്കുകയാണ്. രാജ്യവ്യാപകമായി ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്, ”എംകെ സ്റ്റാലിൻ പറഞ്ഞു. അതേസമയം, തനിക്കെതിരെയുള്ള ഏത് തരത്തിലുള്ള അന്വേഷണത്തിനും പൂർണ സഹകരണം നൽകുമെന്ന് സെന്തിൽ ബാലാജി പറഞ്ഞു. എന്നിട്ടുപോലും സെക്രട്ടേറിയറ്റ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ റെയ്ഡ് നടത്തേണ്ട ആവശ്യം എന്തായിരുന്നു?
സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ അതോ ഭീഷണിപ്പെടുത്താനാണോ? അദ്ദേഹം ചോദിച്ചു. ഈ റെയ്‌ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു.
“കേന്ദ്ര ആഭ്യന്തര മന്ത്രി ചെന്നൈ സന്ദർശനം നടത്തി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഈ രീതിയിൽ നടപടി ഉണ്ടായാൽ എന്താണ് അർത്ഥമാക്കുന്നത്? സെക്രട്ടേറിയറ്റിലെ റെയ്ഡ് സഹകരണ ഫെഡറലിസത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.