കെജ്രിവാൾ നിലവിലെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇപ്പോൾ നടക്കുന്നാസ് അന്വേഷണത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.മദ്യനയ രൂപീകരണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എവിടെ എന്ന ഇഡിയുടെ ചോദ്യത്തോട് മറന്നുപോയി എന്ന മറുപടിയാണ് കെജ്രിവാൾ നൽകിയത്.
ഇതോടൊപ്പം കെജ്രിവാൾ ഇറക്കിയ ഉത്തരവിലും ഇഡി അന്വേഷണം ഊർജിതമാക്കി. സമൻസുകൾ അവഗണിച്ച കെജ്രിവാൾ നിലവിലെ അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്നാണ് ഇഡി അറിയിക്കുന്നത്.ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കേജ്രിവാൾ നൽകുന്നില്ല എന്നും ഇഡി ആരോപിക്കുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി കഴിയുമ്പോൾ കോടതിയിൽ കൂടുതൽ ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇഡി നീക്കം.
ഇദ്ദേഹം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളും വർദ്ധിക്കുന്നു.ലോക്കപ്പിൽ കഴിയുന്ന കെജ്രിവാളിന് യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയാണെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.