ബിജെപിയുടെ തരം താണ കളി; മഹാരാഷ്ട്രയിൽ നടന്നത് ഇഡി സ്പോൺസേഡ് അട്ടിമറി:കെസി വേണുഗോപാൽ
മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് ഇഡി സ്പോൺസേഡ് അട്ടിമറിയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ . അട്ടിമറി ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹംപറഞ്ഞു.
മഹാരാഷ്ട്രയിലെ അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും രാഷ്ട്രീയ ധാർമികതയുടെ അധപ്പതനത്തിൻ്റെ പാരമ്യം എന്നും വേണുഗോപാൽ ഇതിനെ വിമർശിച്ചു. ബിജെപിയുടെ തരം താണ കളിയാണിത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പവാറുമായി സംസാരിച്ചു.
റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് പ്രധാനമന്ത്രി. മണിപ്പൂരിൽ അക്രമം നടക്കുമ്പോൾതന്നെ മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടക്കുന്നു. ബിജെപിക്ക് രാഷ്ട്രീയധർമ്മമില്ല. ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടിയെ പിളർത്താൻ നോക്കുകയാണ് ബിജെപിയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.