കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും

single-img
9 September 2023

വിവാദമായ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവും മുന്‍ എം പിയുമായ പി കെ ബിജുവിനെ ഇ ഡി ചോദ്യം ചെയ്യും. കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പി കെ ബിജുവിനെ ചോദ്യം ചെയ്യുക.

തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ അറസ്റ്റു ചെയ്ത ബിനാമി ഇടപാടുകാരന്‍ സതീശനില്‍ നിന്നും പി കെ ബിജുവും കണ്ണൂരിലെ മറ്റൊരു സി പി എം നേതാവും പണം കൈപ്പറ്റിയിരുന്നുവെന്ന് ഇ ഡിക്ക് വിവരം ലഭിച്ചതയാണ് റിപ്പോർട്ടുകൾ. വരുന്ന തിങ്കളാഴ്ച ഇ ഡിയുടെ മുമ്പില്‍ ഹാജാരാകാന്‍ എ സി മൊയ്തീനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം ഹാജരായേക്കില്ലന്നാണ് സൂചന.

നിലവിൽ പിടിയലായ വായ്പാ തട്ടിപ്പുകാരന്‍സതീഷ് കുമാറിന് എ സി മൊയ്തീനും പി കെ ബിജുവും ഉൾപ്പെടെയുള്ള സി പി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. നിലവിൽ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ സാക്ഷികളെയെല്ലാം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളവരും അവരുടെ ബിനാമികളും കൂടെ ഭീഷണിപ്പെടുത്തുന്നതായും ഇ ഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, സതീശ് കുമാറിന്റ ഫോണ്‍ സംഭാഷണത്തില്‍ മുന്‍ എം പി പി കെ ബിജുവിന് പണം കൈമാറിയിരുന്നതായി പറയുന്നുണ്ട്. ഇത് തന്റെ ശബ്ദം തന്നെയാണെന്ന് സതീഷ് കുമാര്‍ സമ്മതിക്കുകയുംചെയ്തിട്ടുണ്ട്.