ഇ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; എച്ച് ആര്‍ഡിഎസ്
ദില്ലി; ഈ ഡി മുഖ്യമന്ത്രിയുടെ മൊഴി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരെ കടുത്ത നിലപാട് സ്വകരിച്ച് എച്ച്‌ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്തുമായി ബന്ധപ്പെട്ട് സരിത്തും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് ഭരണഘടനാ ലംഘനം. മുഖ്യമന്ത്രിയുടെ ബാഗ് കൊണ്ടു പോയി എന്ന് ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ബാഗിന്റെ ഉടമസ്ഥന്റെ മൊഴിയെടുക്കുന്നില്ല. ഇ ഡി മൊഴിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച് ആര്‍ഡിഎസ് വ്യക്തമാക്കി.
സ്വപ്നക്ക് എച്ച്‌ആര്‍ഡിഎസില്‍ ജോലി നല്‍കിയതുമായി ഈ നീക്കത്തിന് ബന്ധമില്ല. ഇഡിയെ സമീപിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും അജി കൃഷ്ണന്‍ പറഞ്ഞു. കെ എം ഷാജഹാനും .അജി കൃഷ്ണനൊപ്പമുണ്ട്..അജി കൃഷ്ണന്‍റെ അഭിഭാഷകനായാണ് പോകുന്നതെന്ന് കെഎം ഷാജഹാന്‍ പറഞ്ഞു. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കും . മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കുമെന്നും അജി കൃഷ്ണന്‍ പറഞ്ഞു.