അംഗന്‍വാടിയിൽ കുട്ടികൾക്ക് മുട്ട നൽകി ചിത്രങ്ങളെടുത്ത ശേഷം തിരിച്ചെടുത്തു; സംഭവം കർണാടകയിൽ

10 August 2024

കര്‍ണാടകയിൽ കോപ്പല്‍ ജില്ലയില്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍ ദൃശ്യങ്ങൾ പകര്‍ത്തിയ ശേഷം തിരികെയെടുത്ത് ജീവനക്കാര്‍. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉച്ചസമയം ഭക്ഷണം കഴിക്കാനിരിക്കുന്ന കുട്ടികൾക്ക് മുന്നിലുള്ള പാത്രത്തില്‍ മുട്ടകള്‍ ഉള്ളത് വീഡിയോയില്‍ കാണാം . പിന്നാലെ ഒരു ജീവനക്കാരി ഇത് പകര്‍ത്തി. ശേഷം രണ്ടാമത്തെ ജീവനക്കാരി അവ എടുത്തു മാറ്റുന്നതും കാണാം.