ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഏഹ്‌സാൻ ജാഫ്രി മറന്നു കോൺഗ്രസ് നേതാക്കൾ
ഗുജറാത്ത് കലാപത്തിനിടെ സംഘപരിവാർ കലാപകാരികാരികളാൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനപോലും മറന്ന് കോൺഗ്രസ്. സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോണ്‍ഗ്രസ് ഓഫീസുകളിലോ ഇസ്‌ഹാന്‍ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. സംഘപരിവാർ കലാപകാരികൾ ചുട്ടുകൊന്ന നേതാക്കളെ ഓർക്കാൻ മറന്ന കോൺഗ്രസ് നേതൃത്വം ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജില്‍ മറ്റ് നേതാക്കളുടെ ഓർമ്മക്കുറിപ്പുകൾ പങ്കുവെക്കാൻ മറന്നില്ല. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, സ്വാതന്ത്ര്യ സമര സേനാനി കമലാ നെഹ്‌റു, കർണാടക മുൻ മുഖ്യമന്ത്രി വീരേന്ദ്ര ബസപ്പ പാട്ടീൽ എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിൽ ഇടംനേടി.
2002 ഫെബ്രുവരി 28 ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഏഹ്‌സാൻ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്.
സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയതയ്‌ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഏഹ്‌സാൻ ജഫ്രിയുടെ സ്മരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.