പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

single-img
9 April 2024

മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

അതേസമയം ,പാവങ്ങളെ സഹായിക്കാനുള്ള അവസരമാകണം പെരുന്നാളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ലഹരിയോട് വിടചൊല്ലണം. മദ്യപാനം ആഘോഷത്തിന്റെ ഭാഗമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.