ഉമ്മൻ ചാണ്ടിയല്ല; ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചത്: മന്ത്രി വിഎൻ വാസവൻ

10 July 2024

യുഡിഎഫ് ഭരണകാലത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതിനുശേഷം വന്ന എ കെ ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും
വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു.