അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ; ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 11 കോടി രൂപ സംഭാവന നൽകി
6 January 2024
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ശനിയാഴ്ച 11 കോടി രൂപ സംഭാവന നൽകി. പാർട്ടി എംപി ശ്രീകാന്ത് ഷിൻഡെ, മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത്, പാർട്ടി വക്താക്കളായ നരേഷ് മ്ഹസ്‌കെ, ആശിഷ് കുൽക്കർണി, പാർട്ടി സെക്രട്ടറി ഭൗ ചൗധരി എന്നിവരടങ്ങുന്ന പാർട്ടി നേതാക്കളുടെ സംഘം ശ്രീറാം മന്ദിർ തീർഥ് ഖേസ്ത്ര ജനറൽ സെക്രട്ടറി ചമ്പത് റായിയെ കണ്ട് 11 കോടി രൂപയുടെ ചെക്ക് കൈമാറിയതായി പാർട്ടി പറഞ്ഞു. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ.