എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ.യും ഐ.ബി.യും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ എന്‍.ഐ.എ.യും ഐ.ബി.യും തീവ്രാവാദി ബന്ധം സ്ഥിതീകരിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. എന്‍.ഐ.എ.യും പ്രാഥമിക അന്വേഷണംനടത്തിയിരുന്നു.
ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും, പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും, വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായപ്രവര്‍ത്തനങ്ങളുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മാത്രമല്ല കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായപ്രവര്‍ത്തനങ്ങളുണ്ട്. വന്‍സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചു എന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.
അതേസമയം, കേസ് എന്‍.ഐ.എയ്ക്ക് വിടാന്‍ ഇതുവരെ കേരള പോലീസോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. പ്രതിയെ കൂടുതല്‍ചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കേസ് വിടാമെന്നാണ് കേരള പോലീസിന്റെ തീരുമാനമെന്നാണ് സൂചന.