വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചു; പുതിയ കേസ്

25 October 2022

വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വീണ്ടും കേസ്. എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. നിലവിൽ എൽദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.