ബലാത്സംഗ കേസിലെ ചോദ്യം ചെയ്യൽ; എല്‍ദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

single-img
24 October 2022

ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലും വ്യക്തമായ ഉത്തരം നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനെ തുടർന്ന് മറ്റന്നാള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എല്‍ദോസിന് നോട്ടീസ് നല്‍കി.

തുടർച്ചയായി എട്ടുമണിക്കൂര്‍ ഇന്ന് നടന്ന ചോദ്യം ചെയ്യലിലും പൂര്‍ണമായി സഹകരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും എല്‍ദോസ് മറുപടി നല്‍കിയില്ല.ഇതിനിടെ തെളിവുകള്‍ നിരത്തിയപ്പോള്‍ എംഎല്‍എ ഒഴിഞ്ഞുമാറി.

യുവതി തനിക്കെതിരെ നൽകിയിട്ടുള്ള പരാതിയില്‍ വസ്തുതയില്ലെന്നാണ് എല്‍എല്‍എ മറുപടി നല്‍കിയത്. എന്നാൽ കോവളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന സംഭവങ്ങളെ പൂര്‍ണമായി നിക്ഷേധിക്കാന്‍ എംഎല്‍എ തയ്യാറായില്ല. പരാതിയില്‍ യുവതി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ യുവതി വളച്ചൊടിച്ചതാണെന്നാണ് എൽദോസ് വിശദീകരണം. പക്ഷെ വാദങ്ങള്‍ അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല.