എൽദോസ് കുന്നപ്പിള്ളിയെ എംഎൽഎ സ്ഥാനത്ത് ഇരുത്തണമോ എന്ന കാര്യം കോണ്‍ഗ്രസിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പ്രശ്നം: സിപിഎം

14 October 2022

ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിളളിക്കെരെ എടുത്തിട്ടുള്ള കേസിൽ പരാതിക്കാരിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് സിപിഎം. എംഎൽഎ സ്ഥാനത്തുള്ള ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത് അത്യന്തം ഗൗരവമായ ഒരു പ്രശ്‌നമാണ്.
കേസിൽ ശരിയായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്നയാള്‍ ഇത്തരം പരാതിക്ക് വിധേയമായാല്‍ അവരെ ആ സ്ഥാനത്ത് ഇരുത്തണമോ എന്ന കാര്യം കോണ്‍ഗ്രസിന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതുപോലെയുള്ള വ്യക്തികള്‍ അധികാര സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.